കൊല്ലം ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊല്ലം:കനത്തമഴയെത്തുടർന്ന് കൊല്ലം ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.പ്രഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

“ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ ( 16.08.18) അവധിയായിരിക്കും. അങ്കണവാടികൾക്കും അവധി ബാധകമാണ്.
മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അധികൃതർ ആവശ്യപ്പെട്ടാൽ മാറി താമസിക്കാൻ താല്പര്യപ്പെടുന്നു.”-Kollam Collector

ജില്ലയിലെ വിവിധ ഇടങ്ങളിലായി നാലോളം ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കൂടാതെ ആറിന്റെ തീരത്ത് ഉള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ജില്ല ഭരണകൂടം അറിയിക്കുന്നു.
കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം(1077,0474-2794002, 2794004) താലൂക്ക് കൺട്രോൾ റൂമുകൾ( പുനലൂർ 0475-2222605) കൊട്ടാരക്കര(0474-2454623) കുന്നത്തൂർ(0476-2830345) കൊല്ലം(0474-2742116) കരുനാഗപ്പള്ളി(0476-2620223) പത്തനാപുരം(0475-2350090) എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.