കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്;തെന്മല ഡാം ഷട്ടർ ഉയർത്തി

കൊല്ലം:കനത്ത മഴയെത്തുടര്ന്ന് ഇന്ന് തെന്മല ഡാമിന്റെ ഷട്ടർ അഞ്ച് അടി ഉയർത്തി.രാവിലെ ഒൻപത് മണിയോടെയാണ് മൂന്നു ഷട്ടറുകളും 150CM ഉയർത്തിയത്.കൂടാതെ കൊല്ലം ജില്ലയിൽ നാളെ വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജില്ലയിൽ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ ഉള്പ്പടെ ഒറ്റപ്പെട്ടിരിക്കുകയാണ്.കൂടാതെ ജില്ലയിലെ വിവിധ ഇടങ്ങളിലായി നാലോളം ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കൂടാതെ ആറിന്റെ തീരത്ത് ഉള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ജില്ല ഭരണകൂടം അറിയിക്കുന്നു.
കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം(1077,0474-2794002, 2794004) താലൂക്ക് കൺട്രോൾ റൂമുകൾ( പുനലൂർ 0475-2222605) കൊട്ടാരക്കര(0474-2454623) കുന്നത്തൂർ(0476-2830345) കൊല്ലം(0474-2742116) കരുനാഗപ്പള്ളി(0476-2620223) പത്തനാപുരം(0475-2350090) എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.