കൊല്ലകാർ ഉണർന്നത് ഞെട്ടലോടെ;കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ചു;മൂന്നു മരണം;നിരവധിപ്പേര്ക്ക് പരിക്ക്

കൊല്ലം: കൊല്ലം ഇത്തികരയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.7പേരുടെ നില ഗുരുതരമാണ് 21 പേർക്ക് പരിക്കേറ്റു.
ബസ്സിലെ ഡ്രൈവർ കെപി അബ്ദുൽ അസീസ്,കണ്ടക്ടർ സുബാഷ് ഡ്രൈവർ അബ്ദുൾ അസീസിനും ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്.
ഇത്തികരയിൽ ഇന്നു രാവിലെ 6 മണിയോടെ താമരശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ എക്സ്പ്രസ്സ് ബസ്സും കൊല്ലത്തേക്ക് വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ 21 ബസ്സ് യാത്രകാർക്കും പരിക്കേറ്റു ഇതിൽ 7 പേർ സ്ത്രീകളാണ് ഇവരെ കൊട്ടിയം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയിൽ കുടുങിയ ഡ്രൈവറെ ഏറ ശ്രമപെട്ടാണ് പുറത്തെടുത്തത്.ഗതാഗത മന്ത്രി ശശീന്ദ്രൻ അപകട സ്ഥലം സന്ദർശിച്ചു.