കനത്ത മഴ;കൊല്ലം ജില്ലയിൽ റെഡ് അലർട്ട്;തെന്മല ഡാമും തുറന്നു

കൊല്ലം:സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ല ഉൾപ്പടെ പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ വൈകിട്ടുവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം നാളെ രാവിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.അതേസമയം കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 27 ആയി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

കൊല്ലം ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തെന്മല ഡാമിന്റെ മൂന്ന്‍ ഷട്ടറുകളും തുറന്നു. ഇതിനെ തുടര്‍ന്ന് കല്ലടയാറിന്‍റെ ഇരുകരകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.105 സെ.മീ ആണ് ഷട്ടര്‍ ഉയര്‍ത്തിയത്.ഷട്ടറുകള്‍ പരമാവധി ഉയര്‍ത്താവുന്നത് 12 അടിയാണ്. ഓഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 7 അടി ഉയര്‍ത്തിയിരുന്നു.

കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം(1077,0474-2794002, 2794004) താലൂക്ക് കൺട്രോൾ റൂമുകൾ( പുനലൂർ 0475-2222605) കൊട്ടാരക്കര(0474-2454623) കുന്നത്തൂർ(0476-2830345) കൊല്ലം(0474-2742116) കരുനാഗപ്പള്ളി(0476-2620223) പത്തനാപുരം(0475-2350090) എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.