ഹരിയുടെ കുടുംബത്തിന് കൈത്താങ്ങായി ഐമാൾ

കൊട്ടാരക്കര:ഐമാൾ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് തികച്ചും ദൗർഭാഗ്യകരമായി മരണപ്പെട്ട തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരിയുടെ രണ്ട് മക്കളുടെയും പഠന ചിലവും ഉപരി പഠന ചിലവും ഉൾപ്പെടെ കുടുംബത്തിന് ആവശ്യമായ മുഴുവൻ ചിലവുകളും ഐമാൾ IMCT (Ibrahimkutty Memorial Charitable Trust) ഏറ്റെടുക്കുകയും ഹരിയുടെ ഭാര്യ ശാന്തിക്ക് 2 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു… ഐമാൾ ഗ്രൂപ്പ് ഉടമ ശ്രീ റഹീമും കേരളാ കോൺഗ്രസ് (ബി) കൊല്ലം ജില്ലാ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ശ്രീ എ ഷാജുവും തിരുവനന്തപുരത്ത് ഹരിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് സഹായങ്ങൾ കൈമാറിയത്.

ഇതിന് പുറമെ ദുൽഖർ സൽമാന്റെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായമുൾപ്പെടെ എല്ലാ വിധ സഹായങ്ങളും ഹരിയുടെ കുടുംബത്തിന് നൽകുമെന്നും സൗകര്യ പ്രദമായ ഒരു ദിവസം അത് കൈമാറുമെന്നും ശ്രീ ആന്റോ ജോസഫ് അറിയിച്ചതായി ഐമാൾ ഗ്രൂപ്പ് ഉടമ ശ്രീ റഹീം പറഞ്ഞു.