കനത്ത മഴ;കൊല്ലം ജില്ലയിലെ വിദ്യാഭസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൊല്ലം:കനത്ത മഴ മൂലം കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.കൊല്ലം ജില്ല കളക്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ഇന്നും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റേയും അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ 9.8.2018 വ്യാഴാഴ്ച പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നു. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ ഇന്നു നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട്.