കൊട്ടാരക്കരയിൽ മോർച്ചറിയിലെ മ്യതദേഹങ്ങൾ തമ്മിൽ മാറിപ്പോയി;മാറിപ്പോയ മ്യതദേഹം പോളയത്തോട് സംസ്കരിച്ചു;ആശുപത്രിയിൽ സംഘർഷം

കൊട്ടാരക്കര:താലൂക്ക് ആശുപത്രി പരിസരത്തുള്ള ലയൺസ് ക്ലബ് മോർച്ചറയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹങ്ങൾ തമ്മിൽ മാറി സംസ്കരിച്ചു.ആശ്രയ സങ്കേതം അന്തേവാസിയായ ചെല്ലപ്പന്റേയും കാരുവേലിൽ മണിമംഗലത്ത് വീട്ടിൽ തങ്കമ്മ പണിക്കർ(95) എന്നിവരുടെ മ്യതദേഹമാണ് മാറിപ്പോയത്.ചെല്ലപ്പനു പകരം തങ്കമ്മ പണിക്കരുടെ മ്യതദേഹം കൊല്ലം നഗരസഭ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ ഞയറാഴ്ചയാണ് ഇരുവരുടെയും മ്യതുദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കുവാനായി കോണ്ടുവന്നത്.എന്നാൽ തിങ്കളാഴ്ച രാവിലെ ചെല്ലപ്പന്റെ മ്യതദേഹം സംസ്കരിക്കുവാനായി ആശ്രയ അധിക്യതർ എത്തിയപ്പോഴാണ് തങ്കമ്മ പണിക്കരുടെ മ്യതദേഹം മാറി നല്കിയത്.

ഇന്ന് രാവിലെ തങ്കമ്മ പണിക്കരുടെ വീട്ടുകാർ മോർച്ചറിയിൽ എത്തിയപ്പോഴാണ് മ്യതദേഹം മാറിയ വിവരം അറിയുന്നത്.
ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും അവിടെയുണ്ടായിരുന്ന മറ്റ് മ്യതദേഹങ്ങൾ പോലീസിന്റെ നേത്യത്വത്തിൽ താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.ലയൺസ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഈ മോർച്ചറി ഇപ്പോൾ പോലീസ് സീൽ ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ ബി.ജെ.പി താലൂക്ക് ആശുപത്രി സൂപ്രണിന്റെ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് നടത്തുകയും ഡി.വൈ.എഫ്.യുടെ നേത്വത്യത്തിൽ മോർച്ചറിയിലേക്ക് പ്രതിക്ഷേധ പ്രകടനം നടത്തുകയും ചെയ്തു.സംഭവത്തിൽ മോർച്ചറി ജീവനക്കാരനും ലയൺസ് ക്ലബിന്റെ ഭാരവാഹികൾക്കും ആശ്രയയ്ക്കെതിരേയും നടപടി ഉണ്ടാകുമെന്ന് സിഐ ഗോപകുമാർ അറിയിച്ചു.