കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി രൂപികരിച്ചു

കൊല്ലം:കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി രൂപികരിച്ചു.മാധ്യമപ്രവർത്തകരെ മനസിലാക്കാനും അവരെ സഹായിക്കാനും മാധ്യമ പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങണം എന്നും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്ദ് പറഞ്ഞു.കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തുടനീളം ജോലി ചെയുന്ന മാധ്യമ പ്രവർത്തകർ പല കാര്യങ്ങളിലും സുരക്ഷിതരല്ല ഇതു അവഗണിക്കാൻ ആകില്ല.ഈ അരക്ഷിതാവസ്ഥ മാറ്റിയെടുക്കാൻ ഓരോ മധ്യമ പ്രവർത്തകനും ബാധ്യസ്ഥനാണ് എന്നും അദ്ദേഹം പറഞ്ഞു.പി ജയകുമാറിന്റെ അധ്യക്ഷതയിൽ കൊല്ലം ശ്രീകണ്ഠൻ നായർ ഹാളിൽ കൂടിയ യോഗത്തിൽ സംസ്ഥാന മീഡിയ കൺവീനർ ഡി.റ്റി.രാഗീഷ് രാജ,എറണാകുളം ജില്ലാ ട്രഷറർ വിഷ്‌ണു.പി തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു അംഗത്വ വിതരണം സംസ്ഥാന സെക്രട്ടറി നിർവഹിച്ചു.ശേഷം ജയകുമാർ.പി.പ്രസിഡന്റ്,കെ.കെ.സുരേഷ് കുമാർ ജനറൽ സെക്രട്ടറി,മാനുലാൽ.പി.എം.ട്രഷറർ, എം.ബിനോയ് വൈസ് പ്രസിഡന്റ്,സത്യരാജ് ജോയിന്റ് സെക്രട്ടറി ,ബിബിൻ ജോസ് മീഡിയ കൺവീനർ എന്നിവരെയും പത്തംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.