കുണ്ടറയിൽ മകന്റെ അടിയേറ്റ് രണ്ടാനച്ഛൻ മരിച്ചു

കുണ്ടറ:കൊല്ലം കുണ്ടറയിൽ മകന്റെ അടിയേറ്റ് രണ്ടാനച്ഛൻ മരിച്ചു. പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് മകൻ ദിലീപിനെ (27) കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചിന്നപ്പദാസും ദിലീപും തമ്മിൽ ഇന്നലെ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് ദിലീപ് ഇയാളെ മർദ്ദിച്ചു. അടിയേറ്റ് വീണ ചിന്നപ്പദാസിനെ ഭാര്യ ആനന്ദകുമാരിയും പരിസരവാസികളും ചേർന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. ആനന്ദ കുമാരിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ദിലീപ്