സോളാർ കേസ്;ഉമ്മൻ ചാണ്ടി സാക്ഷി പറയാൻ കൊട്ടാരക്കരയിൽ എത്തി

കൊട്ടാരക്കര:സോളാര് കേസില് സരിത എസ് നായരും ഗണേഷ് കുമാര് എം.എല്.എയും വ്യാജ രേഖകള് ഉണ്ടാക്കിയെന്ന പരാതിയില് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി സാക്ഷി പറയാൻ എത്തി.കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉമ്മന് ചാണ്ടി ഹാജരായത്.


ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് എത്തിയ ഉമ്മൻ ചാണ്ടി ഒരു മണിക്കൂറിൽ അധികം മജിസ്ട്രേറ്റിൽ ചിലവഴിച്ച ശേഷം സാക്ഷി പറഞ്ഞ് പുറത്തേക്ക് ഇറങ്ങി ഒരു വീട്ടമ്മയിൽ നിന്നും പരാതിയും സ്വീകരിച്ച ശേഷമാണ് കോടതി വിട്ടത്.

സരിത ജയിലില് കഴിയവേ എഴുതിയ കത്തിനൊപ്പം ഉമ്മന് ചാണ്ടിയെ കുടുക്കാന് 4 പേജ് കൂടി എഴുതിച്ചേര്ത്തുവെന്നാണ് കേസ്. കൂട്ടിച്ചേര്ക്കലുകള് വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സോളാര് കമ്മീഷന് ഉമ്മന് ചാണ്ടിക്കെതിരെ തെറ്റായ പരാമര്ശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച് സുധീര് ജേക്കബാണ് കോടതിയെ സമീപിച്ചത്.