മീൻപിടി പാറയിൽ കാൽ വഴുതി ചുഴിയിൽ വീണ് യുവാവ് മരിച്ചു

കൊട്ടാരക്കര:മീൻപിടി പാറയിൽ കാൽ വഴുതി ചുഴിയിൽ വീണ് കുണ്ടറ പെരുമ്പുഴ സ്വദേശി സതീഷ്(35) മരിച്ചു.ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്.ബന്ധുവിന്റെ കല്യാണ ചടങ്ങിൽ സംബന്ധിക്കുവാനായി നാട്ടിൽ അവധിക്ക് എത്തിയതായിരുന്നു സുജിത്ത്.

ഇന്ന് ഉച്ചക്ക് ശേഷം തന്റെ നാൽ വയസ്സുള്ള മകനും സഹോദരനും കൂട്ടുകാർക്കും ഒപ്പം ഉല്ലാസിക്കാൻ വന്നതായിരുന്നു ഇവിടെ.എന്നാൽ കുളിക്കുന്നതിനിടയിൽ തെന്നൽ മൂലം കാൽ വഴുതുകയും ചുഴിയിലേക്ക് വീഴുകയും ആയിരുന്നു.

ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവർ അഗ്നിശമനസേനയെ അറിയിച്ചു എങ്കിലും രക്ഷിക്കാനായില്ല.നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് മൃതദേഹം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. മ്യതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.