എക്സൈസ് സംഘമെന്ന വ്യാജേന കഞ്ചാവ് കേസിലെ പ്രതിയെ തട്ടികൊണ്ട് പോയി പണം അപഹരിച്ച സംഘം പോലീസ് പിടിയിൽ

കൊട്ടരക്കര:കഞ്ചാവ് കേസിലെ പ്രതിയായ കൊട്ടാത്തല സ്വദേശിയെ എക്സൈസ് സംഘമെന്ന വ്യാജേന കാറിൽ വന്ന് തട്ടികൊണ്ട് പോയി പണം അപഹരിച്ച സംഘം കൊട്ടാരക്കര പോലീസിന്റെ പിടിയിൽ.കരുനാഗപ്പള്ളി സ്വദേശി ഗുരുലാൽ (27),നസീർ (33),ഷാൻ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് കളീലുവിള ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്.

രാത്രി കാറിലായി ജംഗഷനിൽ എത്തിയ സംഘം ബലമായി ശാസ്താംകോട്ട,സിനിമ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് പോയി കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൂടാതെ മോചിപ്പിക്കുവാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ആയിരുന്നു.

എന്നാൽ നാൽപ്പതിനായിരം രൂപ തട്ടികൊണ്ട് പോയ കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധു ഇവർക്ക് നൽകിയതിനാൽ അഞ്ച് മണിക്കൂറിനു ശേഷം ഇയാളെ സിനിമ പറമ്പിൽ മോചിപിക്കുക ആയിരുന്നു.എന്നാൽ പരിക്കേറ്റ ഇയാൾ കഴിഞ്ഞ ദിവസം ചികത്സക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വാടയ്ക്ക് എടുക്കുന്ന വാഹനങ്ങളിൽ കഞ്ചാവ് മറ്റ് നിരോധിത വസ്തുക്കളും വിൽക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് ജയിലിൽ കഴിഞ്ഞിട്ടുള്ളതുമായ ആൾക്കാരെ തന്ത്രപൂർവം കുടുക്കി കൂട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തുകയും അവരിൽ നിന്നു പണം അപഹരിച്ച ശേഷം വിദൂര സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് ഈ സംഘത്തിന്റെ രീതി.

കൊട്ടാരക്കര റൂറൽ ജില്ല പോലീസ് ബി.അശോകൻ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം ഡി.വൈ.എസ്.പി ജേക്കബിന്റെ മേൽനോട്ടത്തിൽ സി.ഐ ബി.ഗോപകുമാർ,എസ് ഐ സി.കെ മനോജ്,ഷാഡൊ എസ്.ഐ ബിനോജ്,ക്രൈം ബ്രാഞ്ച് എസ്.ഐ അരുൺ,എ.എസ്.ഐമാരായ അജയകുമാർ,ശിവശങ്കരപിള്ള ആഷിർ,കോഹൂർ,രാധക്യഷ്ണ പിള്ള, ഷാജഹാൻ,വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഈ കേസ് അന്വേഷണം നടത്തിയത്.