വയസ്സ് 63;അഞ്ച് കാമുകിമാർ;പ്രധാന ജോലി മോഷ്ണം

ന്യൂഡല്ഹി: കാമുകിമാര്ക്ക് ആഡംബരജീവിതം നയിക്കുന്നതിന് വേണ്ടി പണവും ഇലക്ട്രോണിക് സാധനങ്ങളും മോഷ്ടിച്ച 63കാരന് പൊലീസ് പിടിയില്. ഡല്ഹി സ്വദേശിയായ ബന്ധുറാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്. ഇരുപതോളം തവണ പൊലീസ് പിടിയിലുമായിട്ടുണ്ട്.
ഡല്ഹിയിലെ ഒരു ഫാക്ടറിയില് നിന്നും ലാപ്ടോപ്പുകളും എല്ഇഡി ടിവിയും പണവും മോഷ്ടിച്ച കേസിലാണ് നിലവിലെ അറസ്റ്റ്.
കുടുംബത്തില് നിന്നും അകന്നു കഴിഞ്ഞിരുന്ന 63കാരനായ ഇയാള്ക്ക് അഞ്ചു കാമുകിമാരുണ്ട്. ഇവര്ക്ക് സമ്മാനങ്ങള് നല്കാനും സന്തോഷിപ്പിച്ച് ആഡംബര ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് ഇയാള് മോഷണം തൊഴിലാക്കിയത്.
28നും 40നും ഇടയില് പ്രായമുള്ളവരാണ് ഇയാളുടെ കാമുകിമാര്. മോഷ്ടിച്ച് ലഭിക്കുന്ന മുതലുകളുടെ ഭൂരിഭാഗവും കാമുകിമാര്ക്ക് സമ്മാനമായി നല്കും.
എന്നാല് മോഷ്ടിച്ച മുതലാണ് തങ്ങള്ക്ക് സമ്മാനമായി നല്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കാമുകിമാരുടെ പ്രതികരണം. ഇത്രയേറെ സ്ത്രീകളുമായി അടുപ്പം പുലര്ത്തിയതും ഇവര് പരസ്പരം അറിഞ്ഞിരുന്നില്ല. മാത്രമല്ല പതിവായി മുടിയൊക്കെ കറുപ്പിച്ച് നടന്നിരുന്നതു കൊണ്ട് ബന്ധുറാമിന്റെ പ്രായവും ഇവര്ക്ക് അറിയില്ലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്ഹിയിലെ ഫാക്ടറിയില് നിന്നും രണ്ട് ലാപ്ടോപ്പുകളും ടിവിയും പണവും ഇയാള് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.