സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും;ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിനസം കൂടി ശക്തമായ മഴ തുടരും എന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.മണ്സൂണ് കേരളത്തില് ശക്തി പ്രാപിച്ചതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ 2395 അടി കവിഞ്ഞു. തുടര്‍ന്ന് കെ എസ് ഇ ബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ട് ജില്ലാ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഷിയിടങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.തീരമേഖലയില്‍ കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല് മത്സ്യ തൊഴിലാളികള് കടലില് പോകരുത് എന്ന നിര്ദേശവും നല്കിയിട്ടുണ്ട്.നദീതീരത്ത് താമസിക്കുന്നവര് ജാഗ്രത പാലിക്കണം എന്ന നിര്ദേശവും നല്കിയിട്ടുണ്ട്.