മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് ബാറ്ററി മോഷ്ടിക്കുന്ന സംഘാംഗം കൊട്ടാരക്കര പോലീസിന്റെ പിടിയിൽ

കൊട്ടാരക്കര:കൊല്ലം,തിരുവനന്തപുരം,പത്തനംത്തിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള മൊബൈൽ ടവറുകളിലെ കൺട്രോൾ റൂമിൽ നിന്നും വിലകൂടിയ ബാറ്ററികൾ മോഷ്ണം നടത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രാധാനി കൊട്ടാരക്കര പോലീസിന്റെ പിടിയിൽ.

സദാനന്ദപുരം ഇഞ്ചവിളയിൽ നിർമ്മാല്യത്തിൽ കുട്ടൻ പിള്ളയുടെ മകൻ നിതിൻ(24)ആണ് പോലീസ് വലയിലായത്.ആഡംബര വാഹനങ്ങളിലും പിക്ക് അപ്പ് വാനുകളിലുമായി സഞ്ചരിച്ച് മൂന്നു പേരടങ്ങിയ സംഘമാണു മോഷ്ണം നടത്തിരുന്നത്.ഇതുവരെ പത്ത് ലക്ഷത്തോളം രൂപയുടെ ബാറ്ററികൾ മോഷ്ണം ചെയ്തിട്ടുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊട്ടാരക്കരയിൽ ഡ്രൈവിങ്ങ് സ്കൂൾ നടത്തുന്ന പ്രതി മറ്റ് രണ്ട കൂട്ടാളികളുമായാണു മോഷ്ണം നടത്തീരുന്നത് എന്നു പോലീസ് പറയുന്നു.മൊബൈൽ ടവറുകളിൽ നിന്നും ബാറ്ററികൾ നഷ്ടപ്പെട്ടതുമായി സംബന്ധിച്ച് ഏനാത്ത്,ചടയമംഗലം,കൊട്ടാരക്കര തുടങ്ങിയ സ്റ്റേഷനുകളിൽ അന്വേക്ഷണം നടക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

മറ്റ് രണ്ട് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. കൊട്ടാരക്കര റൂറൽ എസ്.പി ബി. അശോകന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡി.വൈ.എസ്.പി ജേക്കബ്,സി.ഐ ബി. ഗോപകുമാറിന്റേയും മേൻ നോട്ടത്തിൽ എസ്.ഐ സി.കെ മനോജ്,എ.എസ്.ഐ അജയകുമാർ സി.പി.ഒ മാരായ അജിത്,ഗോപൻ ഹോപ്മിൻ,അനിലാൽ,സുനിൽ സൈബർ സെല്ലിലെ ബിനു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.