പടിഞ്ഞാറെതെരുവിൽ വാഹനപകടം;ഒരു മരണം

പടിഞ്ഞാറെതെരുവിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പത്തനംത്തിട്ട സ്വദേശി സുജിത്ത്(19) ആണ് മരിച്ചത്.ഇന്നു ഉച്ചക്ക് ഒരു മണിക്ക് ആണ് അപകടം ഉണ്ടായത്.

കൊട്ടാരക്കരയിൽ നിന്നും ആർമി ക്ലാസ് കഴിഞ്ഞ് സുജിത്തിന്റെ കുടുംബം വാടയ്ക്ക് താമസിക്കുന്ന പടിഞ്ഞാറെതെരുവിലെ വീട്ടിലേക്ക് മടങ്ങി വരമ്പോഴാണ് ആപകടം ഉണ്ടായത്.സുജിത്ത് സഞ്ചരിച്ച ബൈക്കിനു മുമ്പിൽ ഉണ്ടായിരുന്ന പിക്ക് അപ്പിന്റെ പിന്നിൽ ഇടിച്ച ശേഷം ബൈക്കുമായി സുജിത്ത് വലത് വശത്തേക്ക് മറിയുകയും എതിർ ദിശയിൽ കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലെ ടയറിനു അടിയിൽ പെട്ടാണ് അപകടം ഉണ്ടായത്.