ചരിത്ര നേട്ടം:പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ രാജവെമ്പാലയുടെ മുട്ടവിരിഞ്ഞു

കണ്ണൂര്‍: ചരിത്രം കുറിച്ച് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ രാജവെമ്പാലയുടെ മുട്ട വിരിഞ്ഞു.ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കി രാജവെമ്പാലയുടെ മുട്ട വിരിയിച്ചെടുക്കുന്നത്.കാടിന്റെ അന്തരീക്ഷം ഒരുക്കിയ പ്രത്യേക കൂട്ടിലാണ് നാല് മുട്ടകള്‍ വിരിഞ്ഞത്.

ഇന്നലെ രാവിലെയാണ് മുട്ടകള്‍ വിരിഞ്ഞത്.കുഞ്ഞുങ്ങളെ പ്രത്യേകമായി ഒരുക്കിയ കൂട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.പത്ത് ദിവസത്തിനുശേഷം ഇവ പടം പൊഴിക്കുന്നതോടെ ഭക്ഷണം നല്‍കി തുടങ്ങും.കഴിഞ്ഞ മാര്‍ച്ചിലാണ് പ്രത്യേകം ഒരുക്കിയ പെണ്‍രാജവെമ്പാലയുടെ കൂട്ടിലേക്ക് ഇണചേരാന്‍ ആണ്‍ രാജവെമ്പാലയെ വിട്ടത്.ആഴ്ചകളോളം കൂട്ടില്‍ കഴിഞ്ഞ ആണ്‍പാമ്പ് ഇണചേര്‍ന്ന ശേഷം പിന്‍വാങ്ങി.കഴിഞ്ഞ തവണയും ഇണചേരലിനുശേഷം മുട്ട ഉണ്ടായെങ്കിലും ഫംഗസ് ബാധകാരണം ഇവ വിരിഞ്ഞില്ല.