സീനിയേഴ്സിന്റെ റാഗിങ്ങ്;കൊട്ടാരക്കര എസ്.ജി കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കൊട്ടാരക്കര: റാഗിങ് പരാതി ഉയര്‍ന്ന എസ്.ജി.കോളജില്‍ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.റാഗിങ്ങിനിരയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരാതിെയക്കുറിച്ച് അന്വേഷിക്കാന്‍ കോളജും സമിതിയെ നിയോഗിച്ചു.

സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തുവെന്ന് ആരോപിച്ച് എസ്.ജി.കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി പ്രണവ് മോഹനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത്.പത്തോളം വരുന്ന സംഘം തടഞ്ഞു നിര്‍ത്തുകയും ഉടുപ്പ് ഊരിച്ച് നൃത്തം ചെയ്യിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.കോളജ് വളപ്പിലെ ഇടുങ്ങിയ മുറിയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ചെയ്തു.

കീ ചങ്ക്സ് എന്ന വിദ്യാര്‍ഥിക്കൂട്ടായ്മയാണ് റാഗിങ്ങിന് പിന്നിലെന്ന് കൊട്ടാരക്കര പൊലീസ് പറഞ്ഞു.പ്രണവിന്റെ പിതാവിന്റെ പരാതിയില്‍ കോളജും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

video and content credit:manorama news