പുത്തൂരില്‍ സംസ്ഥാന ബോള്‍ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ്;ജൂലൈ 29,30 തീയതികളില്‍

പുത്തൂർ:സംസ്ഥാന ബോള്‍ബാഡ് മിന്റന്‍ ജൂനിയര്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പ് 29,30 തീയതികളില്‍ ജില്ല ബോള്‍ബാഡ്മിന്റന്‍ അസോസിയേഷന്റേയും പുത്തൂര്‍ ഗവ: എച്ച്.എസ്.എസിന്റേയും നേത്വത്തത്തിൽ പുത്തൂർ ഗവ: എച്ച് എസ് എസ് ഗ്രൗണ്ടിൽ നടക്കും.

ആദ്യമായാണ് പൂത്തൂര്‍ സംസ്ഥാനതലത്തിലുള്ള മത്സരത്തിന് വേദിയാകുന്നത്. ഈ മത്സരത്തിലെ വിജയികളെയാണ് സംസ്ഥാനടീമിലേക്ക് പരിഗണിക്കുന്നത്.29ന് വൈകിട്ട് മന്ത്രി മേഴ്‌സികുട്ടിയമ്മ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഔദ്യോഗിക ഉദ്ഘാടനം വൈകിട്ടാണങ്കിലും മത്സരങ്ങള്‍ രാവിലെ മുതല്‍ ആരംഭിക്കും.കോര്‍ട്ട് ഉദ്ഘാടനം അയിഷപോറ്റി എംഎല്‍എയും സമാപനസമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.14 ജില്ലകളില്‍ നിന്നായി 300 ഓളം താരങ്ങളും 50 ഒഫിഷ്യലുകളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.