വീണ്ടും നാണംകെട്ട് യുപി: 16കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

വീണ്ടും നാണംകെടുത്തി യുപി: 16കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ലക്നൗ: യുപിയില്‍ വീണ്ടും പീഡനം .16കാരിയായ പെണ്‍കുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച് യുവാക്കള്‍ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായി. ഉത്തരര്‍പ്രദേശിലെ ജാന്‍സിയിലാണ് സംഭവം. പീഡനത്തിനിരയാക്കിയവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 12ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലായതെന്നാണ് പൊലീസ് നിഗമനം.

കൃഷിയിടത്തില്‍ ജോലിയിലായിരുന്ന അമ്മയ്ക്ക് ഭക്ഷണം നല്‍കാന്‍ പോകുന്നതിനിടയിലായിരുന്നു പെണ്‍കുട്ടിയെ ഒരു കൂട്ടം ആക്രമിച്ചത്. കൃഷിയിടത്തിലേക്ക് പോകുന്നതിനിടയില്‍ ഒരു ആണ്‍ സുഹൃത്ത് ബൈക്കില്‍ കൊണ്ടുവിടാമെന്ന് അറിയിച്ചു. തുടര്‍ന്ന് യാത്രക്കിടെ വനപ്രദേശത്ത് വച്ച് ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സംഘത്തില്‍ ഉള്‍പ്പെട്ട ആള്‍ തന്നെയാണ് ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടി കരയുന്നതും വിടാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്മയ്ക്ക് കൊടുക്കാനായി കൊണ്ടുപോകുന്ന ഭക്ഷണത്തിന്‍റെ പാത്രവും വെള്ളക്കുപ്പിയും പെണ്‍കുട്ടിയുടെ കയ്യില്‍ കാണാം. അഞ്ച് പേര്‍ ചേര്‍ന്ന് വട്ടം കൂടി നില്‍ക്കുമ്പോള്‍ നിലത്തുവീണ് കരയുന്ന പെണ്‍കുട്ടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഒരേ ഗ്രാമത്തിലുള്ളവരാണ് പീഡിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം ആദ്യവും സമാനസംഭവമുണ്ടായിരുന്നു. ഇതേര രീതിയില്‍ വനപ്രദേശത്ത് വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. ഇന്നോവയിലായിരുന്നു അന്ന് പീഡനം നടന്നത്.