വെളിയത്ത് സപ്ലൈകൊ ഉൾപ്പടെ രണ്ട് കടകളിൽ മോഷ്ണം

വെളിയത്തെ സപ്ലൈകൊയിലും പൊങ്ങോട് ജംഗ്ഷനിലുമുള്ള തുണിക്കടയിലും മോഷ്ണം നടന്നു.ഇന്നലെ അർദ്ധരാത്രി 2:15ഓടെയാണ് മോഷ്ണം നടന്നത്.

സപ്ലൈകൊയിൽ ഷട്ടറ് തകർത്ത മോഷ്ടാവ് കട ഗ്ലാസ് ഇട്ടേക്കുന്നതിനാൽ മറ്റൊരു സൈഡിലുള്ള കതക് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്.കടയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി.സമീപത്ത് ഉള്ള കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്.പൊങ്ങോടെ തുണിക്കടയിൽ നിന്നും പണവും തുണികളുമാണ് മോഷ്ണം പോയത്.ഫോറസ്റ്റിക് വിദഗ്ധരും ഡോഗ് സ്കാഡും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.പൂയപ്പള്ളി പോലീസ് കേസ് എടുത്ത് അന്വേക്ഷണം ആരംഭിച്ചു.