മിനി സിവിൽ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര:മിനി സിവിൽ സ്റ്റേഷൻ ഇന്ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഡ്വ.ഐഷാ പോറ്റി എം.എൽ.എ,കൊടുക്കുന്നിൽ സുരേഷ് എം.പി,മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ബാലക്യഷ്ണ പിള്ള, വിവിധ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉദ്ദ്യോദഗസ്ഥര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവർ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ 16 ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക. രണ്ടാംഘട്ട നിർമാണത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻ നിർമാണം ആരംഭിക്കും. വലിയ മഴവെള്ളസംഭരണിയും സൗരോർജ പ്ലാന്റും രണ്ടാംഘട്ടത്തിൽ സിവിൽ സ്റ്റേഷനിലുണ്ടാകും.നഗരസഭാധ്യക്ഷ ബി.ശ്യാമളയമ്മ, തഹസിൽദാർ ബി.അനിൽകുമാർ, പി.ഡബ്ല്യു.ഡി. എൻജിനീയർ വിനോദ്കുമാർ തുടങ്ങിയവർ എം.എൽ.എ.യ്ക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.അറുപതിലധികം സർക്കാർ ഓഫീസുകളാണ് കൊട്ടാരക്കരയിലുള്ളത്.ഇതിൽ 23 ഓഫീസുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നഗരത്തിൽ പലയിടത്തായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ എത്തിക്കുകയാണ് മിനി സിവിൽ സ്റ്റേഷൻ പദ്ധതിയുെട ലക്ഷ്യം.
താലൂക്ക് ഓഫീസ്, ജില്ലാ ട്രഷറി, സബ് ട്രഷറി, ലീഗൽ മെട്രോളജി, താലൂക്ക് വ്യവസായ ഓഫീസ്, ജി.എസ്.ടി. (സെയിൽസ് ടാക്സ് ഇൻലിജൻസ് വിഭാഗം സ്ക്വാഡ്-2), നഗരസഭ കൃഷിഭവൻ, ജോയിന്റ് ആർ.ടി.ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസ്, അസി. ലേബർ ഓഫീസ്, ഫുഡ് ഇൻെസ്പക്ടർ ഓഫീസ്, ഊർജിത കന്നുകാലി വികസന പദ്ധതി ഓഫീസ്, കന്നുകുട്ടിപരിപാലന പദ്ധതി കാര്യാലയം, മേഖലാ മൃഗസംരക്ഷണകേന്ദ്രം എന്നിവയാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നത്.
ചിത്രങ്ങൾ പകർത്തിയത്:ഹരികുമാർ വെളിയം