കടലാവിളയിൽ അപകടഭീഷണിയായി പടുകൂറ്റൻ വൃക്ഷം

ഓയൂർ- കൊട്ടാരക്കര റോഡിൽ കടലാവിള ജംഗ്ഷനിൽ PWD റോഡിനോട് ചേർന്നു 75 വർഷത്തോളം പഴക്കമുള്ള പടുകൂറ്റൻ വൃക്ഷം അപകടഭീഷണിയായി നിലനിൽക്കുന്നു. ഇതിന്റെ പരിസരത്തായി മൂന്നു സ്കൂളുകളും ട്യൂഷൻ സെന്റര്കളും പ്രവർത്തിച്ചു വരുന്നുണ്ട്.വൃക്ഷത്തിനടുത്തായി ആണ് വൈദ്യുത പോസ്റ്റുകളും ഹൈ മാക്സ് ലൈറ്റും സ്ഥിതി ചെയ്യുന്നത്.അടിക്കടിയുള്ള കാറ്റിലും മഴയിലും വൃഷചില്ലകൾ ഒടിഞ്ഞു വീണു വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതും പതിവാണ്.ഇവിടെ സമീപത്തായി പ്രവർത്തിച്ചു വരുന്ന കടകൾക്കും വീടുകൾക്കും ഈ വൃഷം ഭീഷണിയായി നിൽക്കുന്നു.അധികൃതർ വൃഷം പൂർണമായി മുറിച്ചു നീക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന്പരിസരവാസികളും വിദ്യാർഥികളും ആവശ്യപ്പെടുന്നു