കൊട്ടാരക്കരയിൽ പിടികിട്ടാപുള്ളി കഞ്ചാവുമായി പിടിയിൽ

കൊട്ടാരക്കര:നിരവധി അബ്കാരി-മയക്ക് മരുന്നു കേസുകളിലെ പ്രതി കിഴക്കേത്തെരുവ് കാന്റീനു മുൻവശത്ത് നിന്നും 1.350 കിലൊ കഞ്ചാവുമായി പിടിയിലായി.വടകോട് ഇരുവേലിക്കൽ സ്വദേശി സുകുമാരൻ മകൻ ഗിരീഷന്(50) ആണു ചില്ലറ വിൽപ്പനക്ക് ഇടയിൽ എക്സൈസിന്റെ പിടിയിലായത്.

ആറ് മാസം മുമ്പ് ഗിരിഷിനെ രണ്ട് കിലൊ കഞ്ചാവുമായി ചാത്തന്നൂർ എക്സൈസിന്റെ പിടിയിലായിരുന്നു.ഈ കേസിൽ ജ്യാമത്തിൽ നിൽക്കവെയാണു വീണ്ടും പിടിയിലായത്.പ്രതിയുടെ പേരിൽ പത്തോളം അബ്കാരി കേസുകൾ നിലവിൽ ഉണ്ട്.300 രൂപക്ക് ചെറിയ പൊതികളിലാക്കി ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണു പ്രതിയുടെ രീതി.

ഒരു മാസമായി പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.കൊട്ടാരക്കര അസിസ്റ്റന്റ് എക്സൈസ് റയിഞ്ച് ഇൻസ്പെക്ടർ കെ.എൻ സജീവ്, പ്രിവന്റ് ഓഫീസർമാരായ കെ.എൻ.രാജേഷ്,പ്രദീപ് കുമാർ ബി. ഏർ,ദിലീപ് കുമാർ.എൻ.എസ്,ഗിരീഷ് എം.എസ്,ശ്യാംകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ കുമാർ,അരുൺ കുമാർ, രമേശൻ എന്നിവരുടെ നേത്വർത്തത്തിൽ ആണു പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു