കനത്ത മഴ;കൊല്ലം ജില്ലയിലെ വിദ്യാഭസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. ശക്തമായ കാറ്റിലും കടലാക്രമണത്തിലും 25 വീടുകള് തകര്ന്നു. പ്രതികൂലകാലാവസ്ഥയെ തുടർന്ന് കൊല്ലം ജില്ല ഉൾപ്പടെ ആറ് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകള് അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 16) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടര്മാര് അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില് നാളത്തെ അവധിക്ക് പകരമായി ഈ മാസം 21 ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ല കളക്ടർമാര് അറിയിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം ജില്ലകളില് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സർവ്വകലാശാല പരീക്ഷകൾക്കും ഐടിഐ കൗൺസലിങ്ങിനും അവധി ബാധകമല്ല.
കനത്ത മഴയില് കൊല്ലം, ഇടുക്കി ജില്ലകളിലായി 12 വീടുകള് തകര്ന്നു, മലപ്പുറം കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലകളിലുണ്ടായ ശക്തമായ കടലാക്രണമണത്തി്ല് 13 വീടുകളാണ് തകര്ന്നത്. നൂറോളം വീടുകള്ക്ക് ഭാഗികമായി കേടുപാടുകള് പറ്റിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രം നേരത്തെ ഒരുക്കാത്ത റവന്യൂ അധികൃതരുടെ അനാസ്ഥയില് കോഴിക്കോടെ ഭട്ട് റോഡ് ബീച്ച് നിവാസികള് പ്രതിഷേധിച്ചു.