യൂത്ത് കോണ്‍ഗ്രസ്സ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ട്രാഫിക്ക് സ്റ്റേഷന്‍ ഉപരോധിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര നഗരത്തിൽ കഴിഞ്ഞ നാളുകളായി ട്രാഫിക്ക് കുരുക്ക് കാരണം ജന വലയുകയാണ്, കൊട്ടാരക്കര ട്രാഫിക്ക് അവലോകന സമിതി പരാജയമാണെന്നും, ഗതാഗത കുരുക്കില്‍ കൊട്ടാരക്കര പട്ടണം നിശ്ചലമാകുമ്പോള്‍ അധികാരികള്‍ നിസ്സംഗത പുലർത്തുന്നു എന്നിവ ആരോപിച്ചും ഉടൻ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ട്രാഫിക്ക് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധ സമരം DCC ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുദേവൻ ഗിരീഷ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ DCC ജനറൽ സെക്രട്ടറി ബ്രിജേഷ് എബ്രഹാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പെരുംകുളം ദിലീപ്, നേതാക്കളായാ രഞ്ജു കിഴക്കേക്കര, ബിബിൻ കുര്യൻ, വിഷ്ണു, എബേസ് അലക്സ്, ഷെറിൻ, ഫെയ്ത്ത് യോഹന്നാൻ, മഹേഷ്, കാടാംകുളം റഫീസ് ജോജോ എന്നിവർ പ്രസംഗിച്ചു.