“കൊട്ടാരം സിൽക്‌സ് ആൻഡ് സാരീസ്”തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു

കൊട്ടാരക്കരയുടെ ചരിത്രത്താളുകളിൽ മറ്റൊരു ഈടും കൂടി.കൊട്ടാരം സിൽക്‌സ് ആൻഡ് സാരീസ് കൊട്ടാരക്കര ശ്രീ മഹാഗണിപതി ക്ഷേത്രത്തിനു സമീപം പ്രവർത്തനം ആരംഭിക്കുന്നു. ജൂലൈ 16 തിങ്കളാഴ്ച രാവിലെ 11മണിക്ക് നാടിനു സമർപ്പിക്കും

ഉൽഘാടനവേളയിൽ സന്നിഹിതരായിരിക്കുന്ന ഏവർക്കും കൊട്ടാരം സിൽക്സിന്റെ പൊന്നോണ പുടവ സമ്മാനം ലഭിക്കുന്നതാണ്.കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ബമ്പർ സമ്മാനമായി മാരുതി സ്വിഫ്റ്റ് കാർ ഉൽഘാടന ദിവസം തന്നെ കൈമാറുന്നു.ഇരുപത്തി ഒന്നായിരം സ്‌ക്വയര്‍ ഫീറ്റിലാണ് കൊട്ടാരം സിൽക്‌സ് ആൻഡ് സാരീസ് ഒരുക്കിയിരിക്കുന്നത്.100 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന രീതിയില്‍ പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്.ഇന്‍ഡ്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ തുണിത്തരങ്ങള്‍ മിതമായ വിലയില്‍ കൊട്ടാരക്കരക്കാർക്ക് ഇവിടെ ലഭ്യമാക്കുമെന്ന് ഡയറക്ടര്‍മാരായ ഷൈന്‍പ്രഭ,ജയകുമാര്‍,ഷിജോ എന്നിവര്‍ അറിയിച്ചു.