പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “തണൽ മരം”പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു

ത്യക്കണ്ണമംഗൽ:പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “തണൽ മരം”പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു.എസ്.കെ.വി.വി.എച്ച്.എസ്.എസിലെ 2009 ബാച്ചിലെ പത്ത് സി ഡിവിഷനിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “തണൽ മര”ത്തിന്റെ നേത്വത്തത്തിൽ അണ് സ്കൂളിലെ നിർധേനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തത്.വാർഡ് മെമ്പർ തോമസ്.പി.മാത്യൂ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.ബിനു കുമാർ അദ്ധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ, ഹെഡ്മാസ്റ്റർ എം.ബി മുരളീധരൻ പിള്ള,സീനിയർ അസിസ്റ്റന്റ് പി.ആർ ഗോപകുമാർ എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് പ്രതിനിധി സുനീഷ്.കെ നന്ദി അറിയിച്ചു