സിനിമയിൽ പുരുഷന്മാരും വഴങ്ങേണ്ടിവരുമെന്നു യുവ നടന്റെ വെളിപ്പെടുത്തൽ

കൊച്ചി: സിനിമയില് അവസരങ്ങള് ലഭിക്കാന് സംവിധായകരടക്കമുള്ളവരോട് വഴങ്ങാന് പുരുഷന്മാരും നിര്ബന്ധിതരാകുന്നുവെന്ന് വെളിപ്പെടുത്തി യുവനടന് നവജിത് നാരായണന്. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സ്ത്രീകള് തുറന്ന് പറയുന്നതിനിടെയാണ് സമാന അനുഭവം പങ്കുവച്ച് ഒരു നടന് രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസം സംവിധായകനില്നിന്ന് താന് നേരിട്ട അനുഭവമാണ് നവജിത് പങ്കുവച്ചത്. മൂന്ന് വര്ഷത്തോളമായി പരിചയമുള്ള സംവിധായകന്റെ അടുത്ത് അവസരം തേടി ചെന്ന തന്നോട് വേഷം നല്കിയാല് കിട്ടുന്ന ലാഭത്തെ കുറിച്ചാണ് ചോദിച്ചതെന്നും നവജിത് പറഞ്ഞു.
”എനിക്ക് വേഷം നല്കിയാല് എന്താണ് ലാഭമെന്ന് ചോദിച്ച അയാള് കൈ എന്റെ തുടയ്ക്ക് മുകളില് വച്ചു. രണ്ട് തവണ കൈ എടുക്കാന് ആവശ്യപ്പെട്ടിട്ടും കയ്യെടുക്കാന് അയാള് തയ്യാറായില്ല. ഒടുവില് മൂന്നാം തവണ അയാളുടെ മുഖത്ത് ആഞ്ഞടിച്ചാണ് ഞാന് അവിടെ നിന്ന് ഇറങ്ങി പോന്നത്” എന്ന് നവ്ജിത് ഒരു സൊകാര്യ ചാനലിനോട് വ്യക്തമാക്കി.

പുതിയ ചിത്രം തുടങ്ങുന്നുവെന്ന് കേട്ടാണ് അദ്ദേഹത്തെ കാണാന് പോയത്. നിരവധി കാര്യങ്ങള് സിനിമയെ കുറിച്ച് സംസാരിച്ചു. ലാഭത്തെ കുറിച്ച് സംസാരിച്ചപ്പോള് ആദ്യം മനസ്സിലായില്ല. പണത്തെ കുറിച്ചാണ് പറയുന്നതെന്ന് കരുതി. തനിക്കൊപ്പം സിനിമയിലുള്ള പുരുഷ സുഹൃത്തുക്കളില് പലരും ഇത്തരം അനുഭവങ്ങള് പങ്കുവച്ചപ്പോഴും വിശ്വസിച്ചിരുന്നില്ല. ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ്. കൊച്ചിയില് സിനിമാ മോഹവുമായി നടക്കുന്ന പലരുടെയും അനുഭവമാണ് ഇത്. എന്നാല് ആരും സിനിമാ അവസരം നഷ്ടപ്പെടുമെന്ന് പേടിച്ച് പുറത്ത് പറയാതിരിക്കുന്നതാണെന്നും നവജിത്.
ഈ വിഷയം ചര്ച്ച ചെയ്യണം. എന്നാല് ആ സംവിധായകന്റെ പേര് വെളിപ്പെടുത്താന് താല്പര്യമില്ല. അത് സിനിമയില് അവസരം ലഭിക്കില്ലെന്ന് പേടിച്ചല്ല, മറിച്ച് ആ കുടുംബത്ത ഓര്ത്താണ്. സിനിമയെ സത്യസന്ധമായി കാണുന്ന ഒരുപാട് പേരുണ്ട്. അതില് ഒരാള് മോശമായി പെരുമാറിയതിന്റെ പേരില് മൊത്തം സിനിമാ പ്രവര്ത്തകരെയും അടച്ചാക്ഷേപിക്കാന് തയ്യാറാല്ല. അതിനാല് പരാതി നല്കുന്നില്ലെന്നും എന്നാല് സ്ത്രീകള് മാത്രമല്ല, പുരുഷന്മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ടെന്ന് സമൂഹം അറിയണമെന്നും നവജിത് പറഞ്ഞു.

കമല് സംവിധാനം ചെയ്ത ആമിയില് ചങ്ങമ്പുഴ കൃഷ്ണ പിള്ളയായി നവ്ജിത് അഭിനയിച്ചിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ലില്ലി, മാമാങ്കം എന്നീ സിനിമകളിലും നവ്ജിത് അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില് നവജിത് തന്റെ അനുഭവം തുറന്നെഴുതിയിരുന്നു…
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഒരു തുറന്നെഴുത്താണിത്
ഇത് സിനിമയിൽ വർക്ക് ചെയ്യുന്ന
ഒരാളെയും വേദനിപ്പിക്കാനല്ല
സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള
അതിക്രമങ്ങൾ മാത്രമേ ചർച്ച ചെയ്യപ്പെടുനുളളു….
എന്തുകൊണ്ട് ആണുങ്ങൾക്ക് നേരെയുള്ളത് ഒരു
പരിത്ഥിയിൽ കൂടുതൽ
ചർച്ച ചെയ്യുന്നില്ല ?
ചില വർക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന്
മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണൻ പോയി
കുറച്ച് വർഷമായി ഞാൻ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്ലാറ്റിലോട്ട്
കേറിച്ചെന്നു, ചെയ്ത വർക്കിനെ കുറിച്ചും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു
പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി
ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെൺപിള്ളേരോട്
Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട്
എന്ന് പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത്
ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്
അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു
നിനക്കൊരു charectr തന്നാൽ എനിക്കെന്താ ലാഭം എന്ന്
ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി
എനിക്ക് അത്തരം കാര്യങ്ങളിൽ
താൽപര്യമില്ലാ നിങ്ങൾ തരുന്ന അവസരം
വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാൻ പറഞ്ഞു കേടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാൻ അവിടന്നിറങ്ങി
ഇത്തരം സംഭവങ്ങൾ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു
അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും
ഇതുപോലുള്ള തെമ്മാടികൾക്കാരണമാണ്
മാന്യമായി സിനിമയെക്കാണുന്നവരുടെ
പേരുക്കൂടി നശിക്കുന്നത്…..
ഇത്തരം വിഷയങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ടാകാം….ഇനിയും സംഭവിക്കാം
അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം
പറയുന്നു…Fuck of u man