കൊട്ടാരക്കരയിൽ യാത്രക്കാരുടെ നടുക് ഒടിച്ച് റോഡിലെ കുഴികൾ;അധിക്യതർ ഇതൊന്നും കാണുന്നില്ലേ?

കൊട്ടാരക്കര:യാത്രക്കാരെ ആകെ ദുരിതത്തിൽ ആക്കി കൊട്ടാരക്കരയിലെ ട്രാഫികിനു സമീപം ഉള്ള റോഡുകൾ.അധിക്യതർ ഇത് വഴി ദിവസം തോറും സഞ്ചരിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല.കൊല്ലം ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാന്റിൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് വെള്ളക്കെട്ടായ ഈ കുഴികളിൽ ബസ്സുകൾ വീഴുന്നത് പതിവാണ്.

കൂടാതെ ട്രാഫീക് സിഗ്നലിനു സമീപം ഉള്ള റോഡിലെ ഗട്ടറുകൾ ദിവസം തോറും വലുതാകുകയാണ്.ഇതുമൂലം വാഹനങ്ങൾ തമ്മിൽ ഉരസുകയും അപകടങ്ങൾ കൂടിവരുകയും ആണ്.മഴക്കാലം ആയതിനാൽ വെള്ളകെട്ടും കൂടുതലാണ്.

അധിക്യതർ ഇക്കാര്യത്തിൽ ഉടൻ നടപടി എടുത്തില്ലങ്കിൽ അപകടങ്ങൾ കൂടുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല