നാടൻ പച്ചക്കറികൾ മുതൽ വയനാടൻ വിഭവങ്ങൾ വരെ;500ൽ അധികം ഉൽപ്പന്നങ്ങളുമായി “ഗ്രാമം നാചുറൽ & ഓർഗാനിക്” നെടുവത്തൂരിൽ പ്രവർത്തനം ആരംഭിച്ചു

നെടുവത്തൂർ :വിഷമുക്ത നാടൻ പച്ചക്കറികൾ മുതൽ വയനാടൻ ആദിവാസി കർഷക കൂട്ടായ്മയിൽ ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങൾ വരെ. അഞ്ഞൂറിൽ അധികം പ്രക്യതി ദത്ത ഉൽപ്പന്നങ്ങളുമായി “ഗ്രാമം നാചുറൽ & ഓർഗാനിക്” ഷോപ്പ് നെടുവത്തൂർ പ്ലാമൂട് ജംഗ്ഷനിൽ ഇന്നു രാവിലെ 10 മണി മുതൽ പ്രവർത്തനം ആരംഭിച്ചു.

320ൽ പരം കർഷകർ ഉൾപ്പെട്ട തലവൂർ ക്യഷി ഭവന്റെ മേൽനോട്ടത്തിൽ ഉല്പ്പാദിപ്പിക്കുന്ന “A ഗ്രേഡ്” പഴങ്ങളും പച്ചക്കറികളും കൂടാതെ ജൈവ ക്യഷിയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ.സജി വെൺമണ്ണൂർ,ശ്രീ ഉണ്ണിക്യഷ്ണൻ പിള്ള തലവൂർ എന്നീ കർഷകരുടെ ഉല്പ്പന്നങ്ങളാണു ഇവിടെ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും മികച്ച ഓർഗാനിക് ഫുഡ് കമ്പനികളുടെ ജൈവ ഉൽപ്പനങ്ങൾ,പാനീയങ്ങൾ

നാടൻ കുത്തരി,ആദിവാസി കൂട്ടായ്മയിൽ ഉൽപ്പാദിപ്പിക്കുന്ന മുളയരി,രാമച്ചപ്പുല്ല്,ചെറുതേൻ ഏകനായകം,തുളസിത്താളി, വാകപ്പൊടി,ചീവയ്ക്കാപ്പൊടി, ചെമ്പക തൈലം തുടങ്ങിയ ഔഷധ മൂല്യമേറിയ ഉൽപ്പന്നങ്ങളും


കൂടാതെ തവിടരി,ചക്കിലാട്ടിയ വെളിച്ചെണ്ണ,നാടൻ ഏത്തക്കപ്പൊടി,ചോളപ്പൊടി,കപ്പ പുട്ടുപൊടി,വറുത്ത അരിപ്പൊടി,ചെമ്പപുട്ടുപൊടി,ഞവര പൊട്ടുപൊടി,കൂവരക് പൊടി, മല്ലിപ്പൊടി,നാടൻ മഞ്ഞൾ പ്പൊടി,ഗോതമ്പ് നുറുക്ക്, നാടൻ പച്ചരി,പൊടിയരി തുടങ്ങീ 500ൽ അധികം വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക്:8075546480