സുദേവൻ ഗിരീഷ് ഉണ്ണിത്താൻ കൊട്ടാരക്കരയിലെ യൂത്ത് കോൺഗ്രസിനെ നയിക്കും

കൊട്ടാരക്കര:യൂത്ത് കോൺഗ്രസ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിക്ക് ഇനി പുതിയ പ്രസിഡന്റ്.യൂത്ത് കോൺഗ്രസ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി കൊടിക്കുന്നില്‍ സുരേഷ് വിഭാഗക്കാരനായ സുദേവൻ ഗിരീഷ് ഉണ്ണിത്താനെ തിരഞ്ഞെടൂക്കപ്പെട്ടു.ആറ് വർഷത്തിനു ശേഷമാണ് യൂത്ത് കോൺഗ്രസിന് പുതിയ പ്രസിഡിനെ നിയമിച്ചിരിക്കുന്നത്.യൂത്ത് കോൺഗ്രസ് മാവേലിക്കര ലോക്സഭ പ്രസിഡന്റ് ആയ സജി ജോസഫാണ് കഴിഞ്ഞ ദിവസം സുദേവൻ ഗിരീഷ് ഉണ്ണിത്താനെ നിയമിച്ചതായി അറിയിച്ചത്.2010ല്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു സുദേവൻ ഗിരീഷ് ഉണ്ണിത്താൻ.