പുത്തൂരിലെ സൈനികന്റെ വീട് അക്രമിച്ച സംഭവം;ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

പുത്തൂരിലെ സൈനികന്റെ വീട് അക്രമിച്ച സംഭവത്തില് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.ശാസ്താംകോട്ട സിനിമാ പറമ്പ് പറമ്പിൽ പുത്തൻ വീട്ടിൽ അബ്ദുൽ ജബ്ബാർ (28) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എറണാകുളം തൃപ്പൂണിത്തറയിൽ നിന്നാണ് പിടികൂടിയത്. തൃപ്പുണിത്തറയിലെ ലോഡ്ജിൽ മുറിയെടുത്ത് കഴിയുകയായിരുന്നു ഇയാൾ. സംഘം എത്തിയ വാന് ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് പ്രതികളെയും തീരിച്ചറിഞ്ഞിട്ടുണ്ട്.അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.സി സി ടി. വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.റൂറല് ഡി.വൈ.എസ്.പി ജെ.ജേക്കബിന്റെ നേതൃത്വത്തില് സി.ഐ മാരായ ഗോപകുമാര്, ബിനുകുമാര്,എസ്.ഐ മാരായ രതീഷ് കുമാര്, ബിനോജ് എന്നിവരടങ്ങുന്ന 13 അംഗ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.