പാലരുവി എക്സ്പ്രസ് തിരുനെൽവേലിവരെ നീട്ടാന്‍ തീരുമാനം

കൊല്ലം:പുനലൂർ പാലരുവി എക്സ്പ്രസ് തിരുനെൽവേലിവരെ നീട്ടി.തിങ്കളാഴ്ച മുതൽ അയിരിക്കും പാലരുവി എക്സ്പ്രസ് തിരുനെൽവേലിയിൽനിന്നും യാത്ര ആരംഭിക്കുന്നത്.രാത്രി 10.30-ന് തിരുനെൽവേലിയിൽ നിന്ന് അദ്യ ട്രെയിന്‍ പുറപ്പെടും.തിരുനെൽവേലിക്കും പുനലൂരിനും ഇടയിൽ എട്ട് സ്റ്റോപ്പുകകളാണു ഉള്ളത്.3.20-നുതന്നെ ട്രെയിൻ പുനലൂരിൽനിന്ന് പുറപ്പെടുന്നരീതിയിലാണ് സമയക്രമം.പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.30-ന് തിരുനെൽവേലിയിൽ എത്തിച്ചേരും.

പാ​ല​ക്കാ​ട് -പു​ന​ലൂർ പാ​ല​രു​വി എ​ക്‌സ്​പ്ര​സ് പുലർച്ചെ 3.45 ന് ചെ​ങ്കോ​ട്ട​യി​ലും 6.30ന് തി​രു​നെൽ​വേ​ലി​യി​ലും എ​ത്തും.രാ​ത്രി 10.30 ന് തി​രു​നെൽ​വേ​ലി​യിൽ നി​ന്ന് പുറപ്പെടുന്ന ട്രെയിൻ 12.30ന് ചെ​ങ്കോ​ട്ട​യിൽ എ​ത്തി​ചേ​രും.യാ​ത്ര​കാർ​ക്ക് ബു​ദ്ധി​യു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തിൽ നി​ല​വി​ലു​ള്ള സ​മ​യ​ക്ര​മ​ത്തിൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.രാ​ത്രി യാ​ത്ര​യു​ള്ള​തി​നാൽ നാ​ല് സ്ലീ​പ്പർ കോ​ച്ചു​കൾ അ​നു​വ​ദി​ക്കാ​മെ​ന്ന് ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.എ.സി കോ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.56335, 56336 കൊ​ല്ലം – ഇ​ട​മൺ പാ​സ​ഞ്ചർ ചെ​ങ്കോ​ട്ട വ​രെ നീ​ട്ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.തി​ങ്ക​ളാ​ഴ്​ച മുതൽ ട്രെയിൻ സർവീസുകൾ ദീർ​ഘി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും എം.പി.അ​റി​യി​ച്ചു.