കൊട്ടാരക്കരയിൽ K.S.R.T.C ബസ്സിൽ മോഷ്ണം നടത്തിയ തമിഴ് സ്ത്രീ അറസ്റ്റിൽ

കൊട്ടാരക്കര:റെയിൽവെ സ്റ്റേഷനു സമീപം കെ.എസ്.ആർ.ടി.സി ബസ്സിൽ പേഴ്സും പണവും മോഷ്ടിച്ച തമിഴ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂർ സ്വദേശിനി മണിയമ്മ(60)ആണു അറസ്റ്റിലായത്

ഇന്ന് ഉച്ചക്ക് കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്തിരുന്ന എഴുകോൺ സ്വദേശിയായ യുവതിയുടെ ബാഗിൽ നിന്നും പണം അടങ്ങിയ പേഴ്സാണു കവർന്നെടുത്തത്.മോഷ്ടിച്ച പണവും പേഴ്സും അതിരിലുണ്ടായിരുന്ന രേഖകളും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.പ്രതിക്കെതിരെ മറ്റ് കേസുകൾ ഉണ്ടോ എന്നു പരിശോധിച്ച് വരുകയാണ്.