യൂയാക്കിം മാർ കൂറിലോസ് തിരുമേനിക്ക് പുല്ലംകോട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആദരവ്

പൗരോഹിത്യ ശുശ്രൂഷയിൽ 40 വർഷം പൂർത്തീകരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ.യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ തിരുമേനിക്ക് പുല്ലംകോട് സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സ്നേഹാദരവിന്റെ ഭാഗമായി യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ അലൻ വി തോമസും,സെക്രട്ടറി ബിബി എം രാജുവും ചേർന്നു മെമെന്റോ നൽകി ആദരിച്ചു.ഇടവക വികാരി റവ മാത്യൂസ് എ മാത്യു ഇടവകാംഗങ്ങളായ റവ അലക്സ്‌ വൈ,റവ പി റ്റി ജേക്കബ് എന്നിവർ സമീപം ജൂൺ 24 ഞായറാഴ്ച നടന്ന ചടങ്ങിൽ രാവിലെ 7:30 നു അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രൂഷയും, കുട്ടികളുടെ ആദ്യകുർബാന ശുശ്രൂഷയും നടത്തപ്പെട്ടു.