കന്നുകാലികളെ കൊണ്ട് പോയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സൈനീകന്റെ പ്രതികരണം;വീഡിയൊ

കൊട്ടാരക്കരയിൽ കന്നുകാലികളെ കൊണ്ട് പോയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സൈനികൻ ജനം ടിവിയോട് പ്രതികരിക്കുന്നു.സൈനികന് ലഭിക്കേണ്ട പരിരക്ഷ,പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പുത്തൂർ സ്വദേശിയായ വിഷ്ണു പറയുന്നു.

എന്നാൽ സൈനികന്റ് വീട് ആക്രമിച്ച സംഭവത്തില് പ്രതികള്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യത്തിന്റേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല.നാട്ടിലെ സമാധാനാന്തരീഷത്തിന് ഭംഗം വരാന് ഇടയായ കേസെന്ന രീതിയില് പോലീസ് വളരെ ഗൗരവമായാണ് അന്വേഷണം നടത്തുന്നത്.പ്രതികള് സഞ്ചരിച്ചിരുന്ന വാഹനം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ച് വരുകയാണ്.