കൊട്ടാരക്കരയിൽ നിരോധനാജ്ഞ(144) പ്രഖ്യാപിച്ചു

കൊട്ടാരക്കരയിൽ നിരോധനാജ്ഞ(144) പ്രഖ്യാപിച്ചു.വര്‍ഗ്ഗിയ സംഘർഷം തടയുന്നതിനും ക്രമസമാധന നില തകരാറിലാകാതെ സംരക്ഷിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജനങ്ങൾ സംഘടിക്കുന്നത് ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമായതിനാലും ആണു കൊട്ടാരക്കര,പുത്തൂർ ശാസ്താംകോട്ട,കുണ്ടറ,ശൂരനാട്,ഈസ്റ്റ് കല്ലട,പത്തനാപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് നിരോധനാജ്ഞ(144) പ്രഖ്യാപിച്ചത് പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും ഇന്ന് വൈകിട്ട് 5 മണി മുതൽ അടുത്ത 7 ദിവസത്തേക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുസ്ലീം സ്ട്രീറ്റിനു സമീപം ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ സൈനീകന്റെ വീട് അക്രമിച്ച സംഭവുമായി ബന്ധപ്പെട്ടാണു നിരോധനാഞ്ജ പ്രഖ്യാപിച്ചത്.