വെണ്ടാറില്‍ ബസും ബൈക്കും ഇടിച്ചു;ഒരാൾ മരിച്ചു


വെണ്ടാർ:ബസും ബൈക്കും ഇടിച്ചു ഒരാൾ മരിച്ചു.നോർത്ത് ഇന്ത്യൻ സ്വദേശി പരിതോഷ് അധികാരി(28) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്.പുത്തൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന ബസും എതിരെ വന്ന ബൈക്കുമായിട്ടാണു അപകടമുണ്ടായത്.ഉടൻ തന്നെ കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.