കേരളാ കോൺഗ്രസ് (എം) കൊട്ടാരക്കര നിയോജകമണ്ഡലം പ്രവർത്തക കൺവൻഷൻ നടത്തി

കൊട്ടാരക്കര: കേരളാ കോൺഗ്രസ് (എം) കൊട്ടാരക്കര നിയോജകമണ്ഡലം പ്രവർത്തക കൺവൻഷൻ കേരളാ കോൺഗ്രസ് (എം) ഉന്നതാധികര സമിതി അംഗം അഡ്വ.മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) കൊട്ടാരക്കര നിയോജകമണ്ഡലം പ്രസിഡന്റ് പഴിഞ്ഞം രാജു അദ്ധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് (എം) കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിമാരായ പണയിൽ പാപ്പച്ചൻ, ജി.മുരുകദാസൻ നായർ, കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മാത്യു സാം, കെ.എസ്.സി (എം) കൊല്ലം ജില്ലാ പ്രസിഡന്റ് എം ബിനോയ് കൊട്ടാരക്കര, കൊട്ടാരക്കര നഗരസഭ കൗൺസിലർ ലീനാ ഉമ്മൻ, വനിത കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ഉഷകുമാരി, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കോട്ടാത്തല ബാഹുലേയൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺവൻഷനിൽ കേരളാ കോൺഗ്രസ് (എം) മണ്ഡലം- വാർഡ് പ്രതിനിധികൾ പങ്കെടുത്തു.