പ്രണയ വൈരാശ്യം;കൊട്ടാരക്കരയിൽ ട്രെയിനുള്ളിൽ ഇരുന്ന പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം;ഓടി രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ


കൊട്ടാരക്കര:ഗുരുവായൂർ പാസഞ്ചറിൽ സഞ്ചരിച്ച പുനലൂർ മണിയാർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.കൂടെ യാത്ര ചെയ്ത കൊല്ലം അഷ്ടമുടി സ്വദേശി അലോഷ്യസ്(22)എന്ന യുവാവിനും പൊള്ളലേറ്റു.ഇന്നു ഉച്ചക്ക് രണ്ട് മണിക്ക് ശേഷം കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

“പൊള്ളലേറ്റ കൊല്ലം അഷ്ടമുടി സ്വദേശി അലോഷ്യസ്”

പെൺകുട്ടി കൊല്ലത്തെ കൊച്ചിങ്ങ് പഠനത്തിനു ശേഷം പുനലൂരിലേക്കും കൂടെ യാത്ര ചെയ്തിരുന്ന അലോഷ്യസ് ജോലി ആവശ്യത്തിനായി പുനലൂരിക്കും വരുകയായിരുന്നു.പ്രതിയായ അരുണും ഈ ട്രെയിനിൽ ഉണ്ടായിരുന്നു.എന്നാൽ കൊട്ടാരക്കര റെയിൽവെ സ്റ്റേഷൻ ഫ്ലാറ്റ് ഫോമ് എത്തിയപ്പോൾ പ്രതി മാസ്ക് ധരിച്ച് വന്ന ശേഷം ട്രെയിനുള്ളിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.പെണ്കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പുനലൂര് സ്വദേശി അരുണ്(18)നെ നാട്ടുകാരും പോലീസും ചേർന്നു പിടികൂടി.

ട്രെയിനിൽ നിന്നും യുവതിയുടെ നിലവിളി കേട്ട് സഹയാത്രികർ എത്തിയപ്പോഴാണ് ആസിഡ് വീണു ഒരു വശം പൊള്ളലേറ്റ നിലയിൽ കണ്ടത്.പൊള്ളലേറ്റ പെൺകുട്ടിയേയും കൂടെ യാത്ര ചെയ്ത അലോഷ്യസിനേയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവശേപ്പിച്ചു.സൾഫൂരിക്ക് ആസിഡ് ഉപയോഗിച്ചാണു പ്രതി ആക്രമണം നടത്തിയത്.

ഇതിനു മുമ്പ് പെൺകുട്ടിയും പ്രതിയും തമ്മിൽ പ്രണയം ഉണ്ടായിരുന്നതായും പെൺ കുട്ടിയുടെ മാതാപിതാക്കൾ ഇടപ്പെട്ട് പ്രതിക്ക് എതിരെ പുനലൂർ പോലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുമ്പ് കേസ് കൊടുത്തിട്ടുണ്ടായിരുന്നതായും പോലീസ് പറയുന്നു.എന്നാൽ പ്രതിയുമായി ഇപ്പോൾ ബന്ധമില്ലെന്നു പെൺകുട്ടി പറയുന്നു.