കുളക്കടയിൽ ലോറി ഇടിച്ച് അംഗനവാടി ടീച്ചർ മരിച്ചു

കുളക്കട:ആലപ്പാട്ട് അമ്പലത്തിനു സമീപം അംഗനവാടിയിലേക്ക് റോഡ് മുറിച്ച് കടക്കവെ ലോറി ഇടിച്ചു ടീച്ചർ മരിച്ചു. ആലപ്പാട്ട് അംഗനവാടിയിലെ ടീച്ചര്‍ പെരുംകുളം മാവേലിവീട്ടില്‍ ഗിരിജകുമാരി (47)ആണ് മരിച്ചത്.ഇന്നു രാവിലെ പത്ത് മണിക്കാണ് സംഭവം ഉണ്ടായത്.

അംഗനവാടിയിലേക്ക് വരുവാൻ വേണ്ടി എം.സി.റോഡ് മുറിച്ച് കടക്കവെ അടൂർ ഭാഗത്തേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു.പെട്ടന്ന് ബ്രേക്കിട്ട് എങ്കിലും ലോറി ഇവരുടെ മുകളിലേക്കാണ് മറിഞ്ഞത്. ലോറിക്കടിയില്‍പ്പെട്ട് തല്‍ക്ഷണം മരിക്കുകയായിരുന്നു.അപകട പരമ്പരയില്‍ നിരവധി പേരാണ് ഇവിടെ മരണപ്പെട്ടിട്ടുള്ളത്.എന്നാൽ യാതൊരു സുരക്ഷാനടപടിയും കൈകൊള്ളാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.