നോർത്ത് ഇന്ത്യൻ സ്റ്റൈൽ കൊട്ടാരക്കരയിലും?

കൊട്ടാരക്കര:പശുവിനെ വിൽപ്പന ചെയ്യുവാനായി വണ്ടിയിൽ കൊണ്ടു വന്നതിന്റെ പേരിൽ വ്യാപാരിയുടെ കാൽ കമ്പി കൊണ്ട് തല്ലി.ചന്തയിൽ കച്ചവടം ചെയ്യുന്ന ജലാലുദ്ദീൻ(54), എന്നയാൾക്ക് ആണു മർദനം ഏറ്റത്.കൂടെ ഉണ്ടായിരുന്ന ഡ്രൈവർക്കും ബന്ധുവിനെയും മർദനം ഏറ്റിട്ടുണ്ട്. ഇന്നു രാവിലെ പതിനൊന്നരയോട് കൂടി പുത്തൂർ കൊട്ടാരക്കര റൂട്ടിലാണു സംഭവം.

ചന്തയിൽ വിൽപ്പന ചെയ്യുവാനായി വയങ്കര ചന്തയില്‍ നിന്ന് നാല് പശുക്കളെ കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന വണ്ടിയെ പുത്തൂർ മുതൽ ഒരു ബൈക്ക് പിന്തുടരുന്നുണ്ടായിരുന്നു എന്നും ബൈക്കിൽ രണ്ട് പേർ ഉണ്ടായിരുന്നതായും കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിനു സമീപത്ത് വച്ച് ബൈക്കിൽ നിന്നു ഇറങ്ങി തങ്ങളെ അക്രമിക്കുകയായിരുന്നു എന്നു ജലാല്‍ പറയുന്നു.മർദിച്ച ശേഷം ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നാട്ടുകാർ കൂടിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഈ ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുത്തൂർ തെക്കുംപുറം സ്വദേശിയുടെ ബൈക്കാണെന്ന് പോലീസ് അന്വേഷണത്തി വ്യക്തമായിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ എത്തിയ പോലീസ് പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി.വർഷങ്ങളായി കൊട്ടാരക്കര ചന്തയിൽ ലൈസൻസോടുകൂടി കച്ചവടം നടത്തുന്ന ആളാണ് ജലാലുദ്ദീൻ.