കൊട്ടാരക്കരയിൽ കക്കൂസ് മാലിന്യവുമായി എത്തിയ ലോറി പോലീസ് പിടികൂടി

കൊട്ടാരക്കരയുടെ പരിസര പ്രദേശങ്ങളിൽ കക്കൂസ് മാലിന്യവുമായി എത്തിയ ടാങ്കർ ലോറി പോലീസ് പിടികൂടി.കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുവാനായി എത്തിയ ലോറിയാണു കിള്ളൂരിൽ നിന്നും പോലീസ് പിടികൂടിയത്.ഇന്നു വെളുപ്പിനെ ആണു സംഭവം ഉണ്ടായത്.മലപ്പുറം സ്വദേശികളായ നൗഷാദ്(24), റിഷാദ്(24),സജീവന്(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കൊട്ടാരക്കരയിൽ മാലിന്യം തള്ളുന്നത് ഇപ്പോൾ തുടർകഥയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി.കംഫര്ട്ട് സ്റ്റേഷനില് നിന്നുള്ള മാലിന്യങ്ങൾ ജലസ്രോതസ്സുകളിലും വയലുകളിലും തള്ളിയത് വൻ വിവാദമായിരുന്നു.അധിക്യതർ ഇക്കാര്യത്തിൽ ശ്രദ്ധക്കാത്തത് മൂലം
പല തോടുകളിലും ആളോഴിഞ്ഞ സ്ഥലങ്ങളിലും ഇത്തരത്തില് മാലിന്യം ഒഴുക്കുന്നത് പതിവായിരിക്കുകയാണ്.കൂടാതെ മഴക്കാലം ആയതിനാൽ ഇത്തരം മാലിന്യങ്ങൾ തള്ളുന്നത് മൂലം അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.