ആര്യങ്കാവിൽ പിടികൂടിയത് 9.5 ടൺ ഫോർമാലിൻ മീൻ;വിഷയത്തിൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കൊല്ലം:തമിഴ്നാട്ടില് നിന്ന് കേരളത്തിലേക്ക് കടത്താന് ശ്രമിച്ച ഫോര്മാലിന് കലര്ത്തിയ മീന് കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റില് പിടിച്ചെടുത്ത സംഭവത്തിൽ കര്ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.ഇത്തരത്തിലുള്ള പ്രവര്ത്തികള് ഒരിക്കലും നടക്കാതിരിക്കാൻ ആവശ്യമായ നടപടികളായിരിക്കും വിഷയത്തില് സ്വീകരിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നതിന് വേണ്ടി കൊണ്ടു വന്ന ഒന്പതര ടണ് മീനാണ് കഴിഞ്ഞ ദിവസം രാത്രി പിടിച്ചെടുത്തത്. പരിശോധനയില് ഫോര്മാലിന്റെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം കൂടിയ അളവില് കണ്ടെത്തി. ഓപ്പറേഷന് സാഗര് റാണിയുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. മീന് കൊണ്ടുവന്ന വാഹനങ്ങള് പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം പാലക്കാടും ഫോര്മാലിന് ചേര്ത്ത മീന് പിടികൂടിയിരുന്നു.വരും ദിവസങ്ങളില് എല്ലായിടത്തും പരിശോധന കൂടുതല് കര്ശനമാക്കുമെന്നും മായം കലര്ത്തുന്നവര്ക്കെതിരെയുള്ള ശിക്ഷയില് ഭേദഗതി വേണമെന്നും ഇതിനായി കേന്ദ്ര സര്ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.