കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജൂലൈ മുതൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

കൊട്ടാരക്കര:താലൂക്ക് ആശുപത്രിയിൽ ഒൻപത് മെഷിനുകൾ ഉൾപ്പെടുന്ന ഡയാലിസിസ് യൂണിറ്റുകൾ ജൂലൈ മാസം മുതൽ പ്രവർത്തനം ആരംഭിക്കുന്നു.അടിസ്ഥാന സൗകര്യ വികസനത്തിനു 24.5 ലക്ഷം രൂപയും മെഷിനുകൾ സ്ഥാപിക്കുന്നതിനായി 1.23 കോടി രൂപയും അനുവദിച്ചു.
ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളും പൂർത്തിയായി ഐഷ പോറ്റി എം. എൽ എയുടെ സബ്മിഷനിൽ ആരോഗ്യ മന്തി കെ.കെ ഷൈലജ അറിയിച്ചു.ഇതിനു മുൻപ് ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു എങ്കിലും ജി.സി.ടിയുടെ കാരണത്താൽ കരാറുകാരൻ പിൻ വാങ്ങിയിരുന്നു.പുതിയ കരാറുകാരൻ ആണു മെഷിനുകൾ നിലവിൽ സ്ഥാപിക്കുന്നത്.ഒരു കോടി നാൽപ്പത് ലക്ഷം രൂപ നിർമ്മാണ ചിലവ് വരുന്ന യൂണിറ്റ് ജൂലൈ മുതൽ പ്രവർത്തനം ആരംഭിക്കും.