കൊട്ടാരക്കരയിൽ ബസ് മരത്തിൽ ഇടിച്ചു;മൂന്നു പേർക്ക് പരിക്ക് ;ഒരാളുടെ നില ഗുരുതരം

കൊട്ടാരക്കര:കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപം പ്രൈവറ്റ് ബസ് മരത്തിൽ ഇടിച്ചു മൂന്നു സ്ത്രീകൾക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരം.കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന ബസ് റോഡിൽ ഉണ്ടായിരുന്ന ഗട്ടറിൽ വീണു നിയന്ത്രണം വിട്ട് സമീപം ഉളള മരത്തിൽ ഇടിക്കുകയായിരുന്നു. ബസ്സിൽ നിന്നും തെറിച്ചു വീണ സ്ത്രീയുടെ നില ഗുരുതരം ആണ്.സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിലെ അഗാതമായ ഗട്ടറുകളാണു അപകടത്തിനു കാരണമായത്.