കൊട്ടാരക്കരക്കാരന്റെ സിനിമ `നവല്‍ ദി ജുവല്‍’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

കൊട്ടാരക്കര സ്വദേശിയായ സംവിധായകൻ രഞ്ജിലാൽ ദാമോദരന്‍ സംവിധാനം ചെയ്ത `നവല്‍ ദി ജുവല്‍’ ആംസ്റ്റര്‍ ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടി. ആഗസ്റ്റ് 11 മുതല്‍ 18 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഹോളിവുഡ് നടി റിം കദിം, ശ്വേതാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് അദില്‍ ഹുസൈന്‍, അനു സിത്താര, സുധീര്‍ കരമന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇന്‍ഡസ് വാലി ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജി ലാല്‍, സിറിയക് മാത്യു ആലഞ്ചേരില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

രഞ്ജിത്ത് ദാമോദരന്‍, വി.കെ അജിത് എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസാണ് പശ്ചാത്തല സംഗീതം. കാവ്യമയി എഴുതി ശ്രേയ ഘോഷാല്‍ പാടിയ ‘നീലാമ്പല്‍ നിലാവോടു…’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനമാണ്.

ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയാണിത്. അതീവ സുരക്ഷയില്‍ ഒമാനില്‍ വെച്ചായിരുന്നു ചിത്രീകരണം

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലത്തിലൂടെയാണ് നവല്‍ എന്ന ജുവലിന്‍റെ കഥ നടക്കുന്നത്. ഒരു അമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളും സമകാലിക ലോക രാഷ്ട്രീയവുമെല്ലാമാണ് ചിത്രത്തിന്‍റെ പ്രതിപാദ്യം.