കൊട്ടാരക്കരയിലെ ജുവലറിയിൽ മോഷ്ണം നടത്തിയ യുവതി പിടിയിൽ

കൊട്ടാരക്കര:പ്രമുഖ ജുവലറിയിൽ മോഷണം നടത്തിയ യുവതി കൊട്ടാരക്കര പോലീസിന്റെ പിടിയിൽ.നീലേശ്വരം മുക്കോണിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ചിറ്റാർ സീതത്തോട് മുന്നക്കല്ല് സ്വദേശി സുമി(28) ആണ് പിടിയിലായത്.

സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ജൂലറിയിൽ എത്തി 4.2 ഗ്രാം തൂക്കം വരുന്ന രണ്ട് കമ്മലുകൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മോഷ്ടിക്കുകയായിരുന്നു.ജുവലറിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിലാണ് യുവതിയെ പോലീസ് പിടികൂടിയത്.കൊട്ടാരക്കര സിഐ ഗോപകുമാർ, എസ്.ഐ. സി.കെ മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.