പുത്തൂരിൽ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര:പുത്തൂരിൽ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ നെടുവത്തൂര്‍ കാര്‍ഷിക വിപണിക്ക് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടാത്തല കൊടിവിള വീട്ടില്‍ ശ്രീജിത്ത് (28) നെ ആണ് ഇന്നു രാവിലെ 3:30 നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ ശ്രീജിത്ത് ഒരു യുവതിയുമായി എത്തിയിരുന്നു.അനാശാസ്യം നടത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും കൂടി യുവതിക്കൊപ്പം വീട്ടില്‍ നിന്നും ശ്രീജിത്തിനെ പിടികൂടി.നാട്ടുകാര്‍ പുത്തൂര്‍ പോലീ സിൽ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തു എത്തി യുവതിയെ വീട്ടില്‍ അറിയിച്ചു മടക്കി വിട്ടിരുന്നു.ട്രയിന്‍ കയറി തലയും ഉടലും വേര്‍പെട്ട നിലയിലയിലായിരുന്നു.മാതാപിതാക്കൾ മരിച്ചു പോയ ശ്രീജിത്ത് വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു താമസം.